Skip to content

തകർത്താടി ജയ്സ്വാളും ഗില്ലും !! തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. യശസ്വി ജയ്സ്വാളിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ ആദ്യ ടി20 ഫിഫ്റ്റി നേടിയ യശസ്വി ജയ്സ്വാൾ 51 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 84 റൺസ് അടിച്ചുകൂട്ടി പുറത്താകാതെ നിന്നപ്പോൾ ഫോമിൽ തിരിച്ചെത്തിയ ഗിൽ 47 പന്തിൽ 3 ഫോറും 5 സിക്സുമടക്കം റൺസ് നേടി.

ഓപ്പണിങ് കൂട്ടുകെട്ടിൽ 15.3 ഓവറിൽ 165 റൺസ് ഇരുവരും അടിച്ചുകൂട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസാകട്ടെ 29 പന്തിൽ 45 റൺസ് നേടിയ ഷായ് ഹോപ്പ്, 39 പന്തിൽ 61 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിനൊപ്പമെത്തി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.