Skip to content

വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ദി ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലണ്ടൻ സ്പിരിറ്റിനെതിരായ മത്സരത്തിൽ ട്രെൻ്റ് റോക്കറ്റ്സിനായാണ് തകർപ്പൻ പ്രകടനം ജോ റൂട്ട് കാഴ്ച്ചവെച്ചത്.

196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെൻ്റ് റോക്കറ്റ്സിനായി 35 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 72 റൺസ് ജോ റൂട്ട് നേടി. എന്നാൽ ജോ റൂട്ടിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലും 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടുവാൻ മാത്രമാണ് ട്രെൻ്റ് റോക്കറ്റ്സിന് സാധിച്ചത്. മത്സരത്തിൽ ലണ്ടൻ സ്പിരിറ്റ്സ് 2 റൺസിൻ്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

49 പന്തിൽ 93 റൺസ് നേടിയ യുവ ക്യാപ്റ്റൻ ഡാനിയേൽ ലോറൻസിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലണ്ടൻ സ്പിരിറ്റ്സ് 93 റൺസ് നേടിയത്.

മൂന്ന് ഫോർമാറ്റിലും മികച്ച താരമാണെങ്കിൽ കൂടിയും നിലവിൽ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ടീമിൽ മാത്രമാണ് റൂട്ട് സ്ഥിരമായി കളിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ റൂട്ടിൻ്റെ സാന്നിധ്യം ഇംഗ്ലണ്ടിന് നിർണായകമാകും. സ്‌പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാനുള്ള കഴിവ് തന്നെയാണ് റൂട്ടിനെ മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.