Skip to content

സൂപ്പർ സഞ്ജു !! മെയേഴ്സിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സഞ്ജു സാംസൺ : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് സഞ്ജു സാംസൺ. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു വിൻഡീസ് ഓപ്പണർ കെയ്ൽ മെയേഴ്സിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയത്.

അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ഈ ക്യാച്ച് സഞ്ജു നേടിയത്. ഓവറിലെ നാലാം പന്തിൽ കീപ്പർക്ക് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മെയേഴ്സിൻ്റെ ശ്രമം പാളുകയും തക്കസമയത്ത് മുകളിലേക്ക് ഉയർന്നുചാടികൊണ്ട് സഞ്ജു പന്ത് കൈപിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.

7 പന്തിൽ 17 റൺസ് നേടിയാണ് കെയ്ൽ മെയേഴ്സ് പുറത്തായത്. മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങൾ ഇല്ലാതെയാണ് മത്സരത്തിനായി ഇന്ത്യ എത്തിയിരിക്കുന്നത്. മറുഭാഗത്ത് ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, ഒഡിയൻ സ്മിത്ത് എന്നിവർ വിൻഡീസ് ടീമിൽ തിരിച്ചെത്തി. പരമ്പരയിൽ വിൻഡീസ് 2-1 ന് മുൻപിലായതിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.