Skip to content

ലക്ഷ്മൺ അല്ല !! അയർലൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന് പുതിയ മുഖ്യപരിശീലകൻ. രാഹുൽ ദ്രാവിഡിൻ്റെ അഭാവത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ വി വി എസ് ലക്ഷ്മൺ പര്യടനത്തിൽ ടീമിൻ്റെ ഹെഡ് കോച്ചാകുമെന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എമർജിങ് ക്യാമ്പിൻ്റെ മേൽനോട്ടം ലക്ഷ്മണിനായതിനാൽ ഇന്ത്യൻ എ ടീമിൻ്റെ ഹെഡ് കോച്ചും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് പരിശീലകനുമായ സിതാൻഷു കൊട്ടകായിക്കും അയർലൻഡ് പര്യടനത്തിൽ ഹെഡ് കോച്ചിൻ്റെ ചുമതല നിർവഹിക്കുക.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അറിയപെടുന്ന പരിശീലകനാണ് സിതാൻഷു കൊട്ടക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8000 ത്തിലധികം റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

മറുഭാഗത്ത് വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ഒരു ആഴ്‌ച്ച വിശ്രമം ഇന്ത്യൻ പരിശീലക നിരയ്ക്ക് ലഭിക്കും. അതിന് ശേഷം ഓഗസ്റ്റ് 23 ന് ഏഷ്യ കപ്പ് ക്യാമ്പിനായി രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ ചേരും. രോഹിത് ശർമ്മ, വിരാട് കോഹ്ലി, എന്നിവരും ക്യാമ്പിൽ ഉണ്ടാകും.