Skip to content

തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിലേക്ക് ? മലയാളി താരത്തെ ക്യാമ്പിലെത്തിച്ച് ഡൽഹി

ദിയോദർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ മലയാളി താരം രോഹൻ കുന്നുമ്മലിനെ ടീമിലെത്തിക്കാൻ നീക്കവുമായി ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസ്.

ഫൈനലിലെ സെഞ്ചുറി നേടിയ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് രോഹൻ കുന്നുമ്മലിനെ ട്രയൽസിനായി ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്. ടൂർണമെൻ്റിൽ സൗത്ത് സോണിനായി 62.60 ശരാശരിയിൽ 311 റൺസ് താരം നേടിയിരുന്നു. ഫൈനലിലെ താരത്തിൻ്റെ സെഞ്ചുറി മികവിൽ സൗത്ത് സോൺ ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു.

ടീമിൻ്റെ ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടറായ സൗരവ് ഗാംഗുലി അടക്കമുള്ളവരാണ് പരിശീലന ക്യാമ്പിന് നേതൃത്വം നല്കിയത്. അടുത്ത സീസണിൽ ഡൽഹി തങ്ങളുടെ ടീം അടിമുടി മാറ്റുവാൻ സാധ്യതയുള്ളതിനാൽ രോഹൻ കുന്നുമ്മൽ ടീമിലെത്താനുള്ള സാധ്യതയും തള്ളി കളയുവാനാകില്ല.

ധിയോദർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം കൂടിയായിരുന്നു രോഹൻ. ഓപ്പണറായ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ടൂർണമെൻ്റിൽ 123.90 സ്ട്രൈക്ക് റേറ്റിലാണ് രോഹൻ കുന്നുമ്മൽ ബാറ്റ് വീശിയത്.