Skip to content

ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഇംഗ്ലണ്ടിൽ വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. റോയൽ ലണ്ടൻ ഏകദിന കപ്പിലായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ സെഞ്ചുറി.

സോമർസെറ്റിനെതിരായ മത്സരത്തിൽ 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് പുജാര സെഞ്ചുറി നേടിയത്. 105 പന്തിൽ നിന്നുമാണ് പുജാര സെഞ്ചുറി നേടിയത്. 113 പന്തിൽ 117 റൺസ് നേടി പുറത്താകാതെ നിന്ന പുജാര ടീമിന് നാല് വിക്കറ്റിൻ്റെ തകർപ്പൻ വിജയം സമ്മാനിക്കുകയും ചെയ്തു.

സീസണിലെ താരത്തിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ നോട്ടിങ്ഹാമിനെതിരായ മത്സരത്തിൽ 119 പന്തിൽ 106 റൺസ് പുജാര നേടിയിരുന്നു. സീസണിൽ ഇതുവരെ 4 മത്സരങ്ങളിൽ നിന്നും 151.00 ശരാശരിയിൽ 302 റൺസ് പുജാര നേടിയിട്ടുണ്ട്.

മറുഭാഗത്ത് മറ്റൊരു ഇന്ത്യൻ താരമായ പുജാരയും മികച്ച പ്രകടനമാണ് ടൂർണമെൻ്റിൽ കാഴ്ച്ചവെയ്ക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഡബിൾ സെഞ്ചുറിയടക്കം 304 റൺസ് പൃഥ്വി ഷാ നേടിയിട്ടുണ്ട്.