Skip to content

പ്രതിഷേധിച്ചത് പണിയായി !! പേസ് ബൗളർക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

ഏഷ്യ കപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധം അറിയിച്ച ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനിയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഇൻസമാം ഉൾ ഹഖ് ചീഫ് സെലക്ടറായ കമ്മിറ്റി ഇന്നലെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ബാബർ അസം നയിക്കുന്ന ടീമിൽ ഷദാബ് ഖാനെ പാകിസ്ഥാൻ വൈസ് ക്യാപ്റ്റനാക്കി നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം വരെ ടീമിലുണ്ടായിരുന്ന ദഹാനിയെ പാകിസ്ഥാൻ അവഗണിക്കുകയും ചെയ്തിരുന്നു.

ഒഴിവാക്കിയതിൻ്റെ രോഷത്തിൽ മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ് പങ്കുവെച്ച പോസ്റ്റിൽ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. പാക് പേസർമാരുടെ ലിസ്റ്റ് എ റെക്കോർഡാണ് മുൻ ക്യാപ്റ്റൻ പങ്കുവെച്ചത്. ഈ ലിസ്റ്റിലാകട്ടെ ദഹാനിയുടെ പേരും ഉണ്ടായിരുന്നില്ല.

മികച്ച റെക്കോർഡ് ഉണ്ടായിട്ടും തന്നെ ഒഴിവാക്കിയത് കണ്ട ദഹാനി തൻ്റെ റെക്കോർഡ് റാഷിദ് ലതീഫിൻ്റെ പോസ്റ്റിന് മറുപടിയായി കുറിചചു. മറ്റൊരു പോസ്റ്റിൽ അനീതിയെ പറ്റി ചൂണ്ടികാണിക്കാൻ ഒരു മാധ്യമ പ്രവർത്തകനോ ക്രിക്കറ്റ് വിദഗ്ദ്ധരോ തയ്യാറാകുന്നില്ലഎന്നും താരം കുറിച്ചു.

എല്ലാ പോസ്റ്റും ഡീലീറ്റ് ചെയ്തുവെങ്കിലും പരസ്യമായി പ്രതിഷേധിച്ചതിനാൽ താരത്തിനെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.