Skip to content

നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റ് ചെയ്യുവാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ അവസരം ലഭിച്ചാൽ അനായാസം ഈ റെക്കോർഡ് കുറിക്കാൻ സഞ്ജുവിനാകും.

മത്സരത്തിൽ രണ്ട് റൺസ് കൂടെ നേടുവാൻ സാധിച്ചാൽ ടി20 ക്രിക്കറ്റിൽ 6000 റൺസെന്ന നേട്ടം സഞ്ജുവിന് സ്വന്തമാക്കാം.

ഇതുവരെ 244 മത്സരങ്ങളിൽ നിന്നും 28.42 ശരാശരിയിൽ 130 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 3 സെഞ്ചുറിയും 38 ഫിഫ്റ്റിയും ഉൾപ്പെടെ 5998 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

ടി20 ക്രിക്കറ്റിൽ ഇതുവരെ 61 താരങ്ങളാണ് 6000 റൺസ് നേടിയിട്ടുള്ളത്. ഇന്ത്യൻ താരങ്ങളിൽ 12 പേർ മാത്രമാണ് ടി20 ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ടിട്ടുള്ളത്.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച വെസ്റ്റിൻഡീസ് 2-1 ന് പരമ്പരയിൽ മുൻപിലാണുള്ളത്. മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം നേടി ശക്തമായ തിരിച്ചുവരവ് ഇന്ത്യ നടത്തിയിരുന്നു.