Skip to content

എങ്ങനെ എറിഞ്ഞാലും വിക്കറ്റ് എടുക്കും ! ആ താരം ടീമിൽ വേണമെന്ന് ആകാശ് ചോപ്ര

ഐസിസി ഏകദിന ലോകകപ്പിന് ഇനി രണ്ട് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ ഇന്ത്യയിപ്പോഴും ടീം തിരഞ്ഞെടുക്കുന്ന തലവേദനയിലാണ്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. ബുംറയും സിറാജും ഷാമിയും അടങ്ങുന്ന ഇന്ത്യൻ പേസ് നിരയിലേക്ക് മറ്റൊരു താരത്തിൻ്റെ പേര് നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര.

മറ്റാരുമല്ല ഷാർദുൽ താക്കൂറിൻ്റെ പേരാണ് ആകാശ് ചോപ്ര ഇന്ത്യൻ ടീമിന് മുൻപിൽ നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ കാലയളവിൽ തകർപ്പൻ പ്രകടനം തന്നെയാണ് താക്കൂർ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. 38 മത്സരങ്ങളിൽ നിന്നും 58 വിക്കറ്റ് നേടിയ താരം 315 റൺസും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.

” ബുംറ, സിറാജ്, ഷാമി, താക്കൂർ ഇവർ നാല് പേരുമാകും ലോകകപ്പിൽ ഇന്ത്യയുടെ പേസർമാരെന്ന് ഞാൻ കരുതുന്നു. ഷാർദുൽ താക്കൂറിന് ബാറ്റ് കൊണ്ടും ചെറിയ സംഭാവന ചെയ്യുവാനാകും, കൂടാതെ അവനൊരു വിക്കറ്റ് ടേക്കർ കൂടിയാണ്. തീർച്ചയായും അവൻ മോശം പന്തുകൾ എറിയാറുണ്ട്. പക്ഷേ എങ്ങനെയെങ്കിലും അവൻ വിക്കറ്റും വീഴ്ത്തും. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.