Skip to content

ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

വിരമിച്ച താരങ്ങളെ പേടിപ്പിച്ച് മറ്റു ലീഗുകളിൽ പിന്മാറ്റുവാനുള്ള ബിസിസിഐയുടെ തന്ത്രത്തിന് തിരിച്ചടി. ഐ പി എല്ലിൽ വിരമിച്ചതിന് പുറകെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ മുൻ താരം അമ്പാട്ടി റായിഡു.

ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പുറകെ അമേരിക്കൻ ടി20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സാസ് സൂപ്പർ കിങ്സുമായി താരം കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാരണത്താൽ താരം ലീഗിൽ നിന്നും പിന്മാറിയിരുന്നു.

ഇപ്പോഴിതാ കരീബിയൻ പ്രീമിയർ ലീഗിൽ സെൻ്റ് കിറ്റ്സ് ആൻഡ് നേവിസ് പാട്രിയറ്റ്സിൻ്റെ മാർക്കീ താരമായി എത്തിയിരിക്കുകയാണ് റായിഡു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് റായിഡു. ഇതിന് മുൻപ് പ്രവീൺ താംബെ ലീഗിൽ കളിച്ചിരുന്നു.