Skip to content

ടി20 ടീമിൽ നിന്നും പുറത്തായോ ? ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ മറുപടി

ഇന്ത്യൻ ടി20 ടീമിൽ ഇനി രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തിരിച്ചെത്തുമോയെന്ന സംശയം ആരാധകരിൽ ദീർഘനാളായി നിലനിൽക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇരുവരും ഒരു ടി20 മത്സരം പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

ഏകദിന ലോകകപ്പിന് ശേഷം ടി20 ടീമിൽ താനും കോഹ്ലിയും അടക്കമുള്ളവർ തിരിച്ചെത്തുമെന്നുള്ള സൂചന തന്നെയാണ് ഇപ്പോൾ രോഹിത് ശർമ്മ നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി താനും വിരാട് കോഹ്ലിയും അടക്കമുള്ളവർ ഏകദിന പരമ്പരകളിൽ നിന്നും വിട്ടുനിന്നിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് തങ്ങൾ ചെയ്യുന്നതെന്നും ഏകദിന ലോകകപ്പിന് ഒരുങ്ങുന്നതിനായാണ് ടി20 പരമ്പരകളിൽ കളിക്കാത്തതെന്നും രോഹിത് ശർമ്മ പറഞ്ഞു.

എല്ലാ മത്സരങ്ങളും കളിച്ചുകൊണ്ട് ലോകകപ്പിന് തയ്യാറെടുക്കാൻ സാധിക്കുകയില്ലെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.