Skip to content

ഇന്ത്യയുടെ അയർലൻഡ് പര്യടനം ! മത്സരങ്ങൾ ഈ ചാനലിൽ

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനത്തിൻ്റെ മീഡിയ റൈറ്റ്സ് സ്വന്തമാക്കി അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം.

മത്സരങ്ങൾ സ്പോർട്സ് 18 ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ആരാധകർക്ക് ആസ്വദിക്കാം. ഇതാദ്യമായാണ് സ്പോർട്സ് 18 ചാനലിന് ഇന്ത്യയുടെ മത്സരങ്ങളുടെ റൈറ്റ്സ് ലഭിക്കുന്നത്. വിൻഡീസ് പര്യടനത്തിൻ്റെ റൈറ്റ്സ് വായാകോം നേടിയെങ്കിലും ജിയോ സിനിമയിൽ മാത്രമാണ് മത്സരം സ്ട്രീം ചെയ്യുന്നത്.

ഓഗസ്റ്റ് 18 നാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അടങ്ങിയ പര്യടനം ആരംഭിക്കുന്നത്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. സഞ്ജു സാംസനാണ് വിക്കറ്റ് കീപ്പർ. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങും പരമ്പരയിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും.

അയർലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുംറ (c), റുതുരാജ് ഗെയ്‌ക്‌വാദ് (vc), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (wk), ജിതേഷ് ശർമ (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ