Skip to content

ഇന്ത്യൻ തിരിച്ചുവരവില്ല ! ഇനി ലക്ഷ്യം ഐ പി എൽ കിരീടമെന്ന് ഇന്ത്യൻ സൂപ്പർതാരം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ചതോടെ ഐ പി എല്ലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച് ശിഖാർ ധവാൻ. രോഹിത് ശർമ്മ, ശുഭ്മാൻ, ഇഷാൻ കിഷൻ എന്നിവർ ടീമിലുള്ളതിനാൽ ഇനിയൊരു തിരിച്ചുവരവ് ധവാന് വിദൂരമാണ്. എന്നാൽ പ്രതീക്ഷ പൂർണമായും കൈവിടാൻ താരം തയ്യാറായിട്ടില്ല.

ഏത് നിമിഷവും അവസരം ലഭിച്ചാൽ കളിക്കാൻ താൻ സജ്ജനാണെന്നും അതിനായാണ് ഫിറ്റ്നസ് ഇത്രയും കാത്തുസൂക്ഷിക്കുന്നതെന്നും ധവാൻ പറഞ്ഞു. തൻ്റെ ഭാവിയെ കുറിച്ച് സെലക്ടർമാരോട് താൻ ചോദിച്ചിട്ടില്ലയെന്നും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്നത് താൻ തുടരുമെന്നും ധവാൻ പറഞ്ഞു.

ലോകകപ്പിൽ കളിക്കുകയെന്നത് സ്പെഷ്യൽ ഫീലിങ് ആണെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായതിൽ അഭിമാനമുണ്ടെന്നും ഇനി പഞ്ചാബ് കിങ്സിനായി കിരീടം നേടികൊടുക്കുകയെന്നതാണ് തൻ്റെ ലക്ഷ്യമെന്നും അടുത്ത വർഷം തന്നെ അത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധവാൻ പറഞ്ഞു.