Skip to content

വൈകാതെ അവൻ കോഹ്ലിയുടെ ലെവലിൽ എത്തും !! പാക് താരത്തെ കിങ് കോഹ്ലിയുമായി താരതമ്യം ചെയ്ത് അക്മൽ

പാകിസ്ഥാൻ യുവതാരം സൗദ് ഷക്കീലിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്ത് മുൻ പാക് താരം കമ്രാൻ അക്മൽ. വരും വർഷങ്ങളിൽ കോഹ്ലിയും ബാബർ അസമിനെയും പോലുള്ള താരങ്ങളുടെ ലെവലിലെത്താൻ ഷക്കീലിന് സാധിക്കുമെന്നും അക്മൽ പറഞ്ഞു.

കഴിഞ്ഞ മാസത്തിലെ ശ്രീലങ്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു. ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോർഡും സൗദ് ഷക്കീൽ സ്വന്തമാക്കിയിരുന്നു.

” ഞാൻ സൗദിനെ മറ്റൊരു കോണിൽ നിന്നുമാണ് വീക്ഷിക്കുന്നത്. വിരാട് കോഹ്ലിയും ബാബറും മറ്റു ചില താരങ്ങളും അടക്കമുള്ള കളിക്കാർ ഉൾപ്പെടുത്തുന്ന ലീഗിലാണ് ഞാനവനെ പരിഗണിക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് ആ ലെവലിൽ എത്തുവാൻ അവന് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ ഈയൊരു പ്രായത്തിൽ ഒരു ബാറ്റ്സ്മാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ച് നല്ല സൂചനയാണ്. ” കമ്രാൻ അക്മൽ പറഞ്ഞു.