Skip to content

അവനുള്ളപ്പോൾ ഫിനിഷറെ തേടി എങ്ങും പോകേണ്ട !! റിങ്കു സിങ് ഇന്ത്യൻ ടീമിൻ്റെ ഫിനിഷറാകണമെന്ന് അഭിഷേക് നായർ

ഇന്ത്യൻ ടീമിൽ ഫിനിഷർ റോളിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങിൻ്റെ പേര് നിർദ്ദേശിച്ച് ടീമിൻ്റെ സഹ പരിശീലകൻ അഭിഷേക് നായർ. ഫിനിഷറാകുവാൻ പോന്ന ചില താരങ്ങൾ ഇന്ത്യയ്ക്കുണ്ടെങ്കിലും താൻ ആദ്യം നിർദ്ദേശിക്കുക റിങ്കു സിങിൻ്റെ പേരായിരിക്കുമെന്നും അഭിഷേക് നായർ പറഞ്ഞു.

കഴിഞ്ഞ രണ്ട് ഐ പി എൽ സീസണുകളിൽ ഗംഭീര പ്രകടനമാണ് ഫിനിഷർ റോളിൽ റിങ്കു സിങ് കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തികൊണ്ട് റിങ്കു സിങ് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

” ഫിനിഷറാകാൻ പോന്ന ഒന്നിലധികം കളിക്കാരുണ്ട്, അതിൽ ഒരാളാണ് റിങ്കു സിങ്. ഈ സീസണിൽ കെ കെ ആറിനായി അവനാ ജോലി ഭംഗിയായി നിർവഹിച്ചു. ആഭ്യന്തര ക്രിക്കറ്റിലും അവനാ ജോലി ഭംഗിയായി നിർവഹിക്കുന്നു. പക്ഷേ അവന് മികച്ച പിന്തുണ നൽകേണ്ടതുണ്ട്. ” അഭിഷേക് നായർ പറഞ്ഞു.

ഒരു ഫിനിഷറാവുകയെന്നത് ഒരിക്കലും എളുപ്പമുള്ള ജോലിയല്ലെന്നും വിജയത്തേക്കാൾ കൂടുതൽ പരാജയങ്ങൾ ഇത്തരം താരങ്ങൾക്ക് ഉണ്ടാകുമെന്നും അതിനായി ഒരുപാട് എക്സ്പീരിയൻസും ആവശ്യമാണെന്നും തിലക് വർമ്മ അടക്കമുള്ളവർ കഴിവ് തെളിയിക്കുന്നുവെങ്കിൽ കൂടിയും തൻ്റെ മനസ്സിൽ ആദ്യം വരുന്നത് റിങ്കു സിങിൻ്റെ പേരാണെന്നും അഭിഷേക് നായർ കൂട്ടിച്ചേർത്തു.

അയർലൻഡ് പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും റിങ്കു സിങിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡ് പര്യടനത്തിൽ തന്നെ താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും.