Skip to content

നമുക്കിപ്പോഴും വലുത് വ്യക്തിഗത നേട്ടങ്ങൾ !! തിലക് വർമ്മ പാണ്ഡ്യ വിഷയത്തിൽ പ്രതികരിച്ച് ഹർഷ ബോഗ്ലെ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നേടാൻ അവസരം നൽകാതെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ സിക്സ് പറത്തി മത്സരം ഫിനിഷ് ചെയ്തത് ആരാധക രോഷത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഹാർദിക്ക് പാണ്ഡ്യയെ വിമർശിച്ചുകൊണ്ടായിരുന്നു ഏവരും രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം മുൻപോട്ട് വെച്ചിരിക്കുകയാണ് കമൻ്റേറ്റർ ഹർഷ ബോഗ്ലെ.

തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നഷ്ടപെട്ടതിനെ കുറിച്ചുള്ള ചർച്ചകൾ തന്നെ അമ്പരിക്കുന്നുവെന്നും ഫിഫ്റ്റി എന്നത് നേട്ടമായി കാണുവാൻ സാധിക്കുകയില്ലെന്നും ടി20 ക്രിക്കറ്റിൽ നാഴികല്ലുകൾ എന്നത് ഇല്ലെന്നും നേട്ടമായി കാണാൻ പറ്റുന്നത് സെഞ്ചുറിയായിരിക്കുമെന്നും ഹർഷ ബോഗ്ലെ പറഞ്ഞു.

ടി20 ക്രിക്കറ്റിൽ ഫിഫ്റ്റി ഒരു വ്യക്തിഗത നേട്ടമായി കണക്കാക്കുന്നതിൽ തനിയ്ക്ക് യോജിപ്പില്ലെന്നും നിങ്ങൾ വേണ്ടത്ര റൺസ് എത്ര വേഗത്തിൽ നേടുന്നുവോ അതാണ് ടി20 ക്രിക്കറ്റിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.