Skip to content

കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

മലയാളി താരം സഞ്ജു സാംസണ് നിർണ്ണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇഷാൻ കിഷനെ മൂന്നാം മത്സരത്തിൽ നിന്നും ഇന്ത്യ ഒഴിവാക്കിയിരുന്നു.

കിട്ടുന്ന അവസരങ്ങൾ ഇങ്ങനെ പാഴാക്കിയാൽ ഭാവിയിൽ അതോർത്ത് ഇരുവർക്കും ദുഃഖിക്കേണ്ടി വരുമെന്ന് ആകാശ് ചോപ്ര തുറന്നുപറഞ്ഞു. സഞ്ജു പോയാൽ ഇഷാൻ വരും ഇഷാൻ കിഷൻ പോയാൽ സഞ്ജു വരുമെന്നുള്ള സ്ഥിതിയല്ല ഇപ്പോൾ ഉള്ളതെന്നും ഇരുവരെയും പിന്തള്ളി ജിതേഷ് ശർമ്മ ടീമിൽ എത്തിയേക്കാമെന്നുള്ള മുന്നറിയിപ്പും ആകാശ് ചോപ്ര നൽകി.

ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം സഞ്ജുവിനും ഇഷാൻ കിഷനും പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ടി20 ക്രിക്കറ്റിൽ ഇരുവരുടേയും പ്രകടനം മികച്ചതല്ല. ഇവർ മാത്രമല്ല ഓപ്പണർ ശുഭ്മാൻ ഗില്ലും ടി20 ഫോർമാറ്റിൽ ഫോമിലെത്താൻ പാടുപെടുകയാണ്.