Skip to content

കേന്ദ്രത്തിന് സന്തോഷം !! ആദായ നികുതിയായി ബിസിസിഐ നൽകിയത് കൂറ്റൻ തുക

ആദായ നികുതിയായി കണ്ണഞ്ചിപ്പിക്കുന്ന തുകയടച്ച് ബിസിസിഐ. 2021-22 സാമ്പത്തിക വർഷത്തിൽ ആദായ നികുതിയായി 1159 കോടി രൂപയാണ് ബിസിസിഐ നല്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം അധികമാണിത്.

രാജ്യസഭയിൽ ഒരു അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ കണക്ക് സമർപ്പിച്ചത്. കോവിഡ് കാലഘട്ടത്തിൽ പോലും 844.82 കോടി രൂപ വരുമാന നികുതിയായി ബിസിസിഐ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 1159 കോടി ബിസിസിഐ നൽകിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക 7,606 കോടി രൂപയാണ് ബിസിസിഐയ്ക്ക് വരുമാനമായി ലഭിച്ചത്. ചിലവാകട്ടെ 30,64 കോടി രൂപയും. ചിലവിൻ്റെ ഇരട്ടിയിലധികം ലാഭമാണ് ബിസിസിഐ ഉണ്ടാക്കിയത്.

2023 ഏകദിന ലോകകപ്പിനായി 963 കോടിയാണ് ഐസിസിയ്ക്ക് പകരം ബിസിസിഐ ഇന്ത്യൻ ഗവൺമെൻ്റിന് നൽകുക. 4400 കോടിയാണ് ബ്രോഡ്കാസ്റ്റർമാരിൽ നിന്നു മാത്രം ലോകകപ്പിൽ നിന്നും ഐസിസിക്ക് ലഭിക്കുക.