Skip to content

ഇംഗ്ലണ്ടിൽ പ്രിഥ്വി ഷോ !! ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യൻ താരം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർത്താടി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്.

നോർത്താംപ്ടൺഷായറും സോമർസെറ്റും തമ്മിലുള്ള മത്സരത്തിൽ നോർത്താംപ്ടണ് വേണ്ടിയാണ് പ്രിഥ്വി ഷാ ഡബിൾ സെഞ്ചുറി കുറിച്ചത്. വെറും 129 പന്തിൽ നിന്നുമാണ് പ്രിഥ്വി ഷാ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ പ്രിഥ്വി ഷായുടെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്.

മത്സരത്തിൽ 153 പന്തിൽ 28 ഫോറും 11 സിക്സും ഉൾപ്പെടെ 244 റൺസ് നേടിയാണ് പൃഥ്വി ഷാ പുറത്തായത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ആറാമത്തെ ടോപ് സ്കോർ കൂടിയാണിത്. ഇതിന് 2021 ൽ മുംബൈയ്ക്കായി 152 പന്തിൽ പുറത്താകാതെ 227 റൺസ് പൃഥ്വി ഷാ നേടിയിരുന്നു.