Skip to content

ലോകകപ്പിൽ ഇന്ത്യ ബുദ്ധിമുട്ടും !! ഞെട്ടിക്കുന്ന നിരീക്ഷണവുമായി ലോകകപ്പ് ഹീറോ

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് യാത്ര ഒരിക്കലും എളുപ്പമാവില്ലയെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. രാജ്യസ്നേഹം കൊണ്ട് മാത്രമേ ഇന്ത്യ വിജയിക്കൂവെന്ന് പറയാനാകൂവെന്നും വസ്തുതകൾ നോക്കിയാൽ തനിക്ക് പ്രതീക്ഷ കുറവാണെന്നും യുവരാജ് സിങ് അടുത്തിടെ നടന്ന അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയുടെ മധ്യനിര ശക്തമല്ലെന്നാണ് യുവരാജ് സിങ് പറയുന്നത്. ഇന്ത്യൻ മധ്യനിരയിൽ ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുവെന്നും ആ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ തീർച്ചയായും ബുദ്ധിമുട്ടുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

മധ്യനിരയിലെ ആശങ്ക സമ്മർദ്ദം നിറഞ്ഞ മൽസരങ്ങളിലായിരിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയെന്നും ഇത്തരം മത്സരങ്ങളിൽ പരീക്ഷണങ്ങൾക്ക് മുതിരുതെന്നും മധ്യനിരയിൽ ബാറ്റ് ചെയ്യാൻ വേണ്ട കഴിവ് ഓപ്പണിങ്ങിൽ നിന്നും വ്യത്യസ്തമാണെന്നും മധ്യനിരയിൽ കളിക്കുന്ന താരങ്ങളുമായി ആരെങ്കിലും ചേർന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും ലോകകപ്പിന് മുൻപേ അവരെ തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നും യുവരാജ് സിങ് തുറന്നുപറഞ്ഞു.