Skip to content

ഇക്കുറിയും മാറ്റമുണ്ടാകില്ല !! വീണ്ടും കാലഹരണപ്പെട്ട സെലക്ഷൻ പോളിസിയുമായി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിൽ സ്പെഷ്യലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് ബിസിസിഐ. ഇതോടെ രവീന്ദ്ര ജഡേജയും ഹാർദിക്ക് പാണ്ഡ്യയും മാത്രമാകും പതിനഞ്ചംഗ ടീമിലെ ഓൾ റൗണ്ടർമാർ. മികച്ച പ്രകടനം തുടരുന്ന ഷാർദുൽ താക്കൂർ അടക്കമുള്ളവർ ഇതോടെ ലോകകപ്പ് ടീമിൽ ഉണ്ടാകില്ല.

ഓസ്ട്രേലിയയെ പോലുള്ള ടീമുകൾ ഓൾ റൗണ്ടർമാരെ കൊണ്ട് നിറഞ്ഞുനിൽക്കുമ്പോഴാണ് പഴക്കം ചെന്ന സെലക്ഷൻ പോളിസിയോടെ ഇന്ത്യ ടീമിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. മികച്ച പ്രകടനം നടത്തിയിട്ടുള്ള മാർനസ് ലാബുഷെയ്നെ വരെ ഒഴിവാക്കി അരങ്ങേറ്റം പോലും കുറിക്കാത്ത ഓൾ റൗണ്ടറുമായാണ് ഓസ്ട്രേലിയ എത്തുന്നത്.

സ്മിത്ത്, വാർണർ, ട്രാവിസ് ഹെഡ് അടക്കം മൂന്ന് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ മാത്രമാണ് ഓസ്ട്രേലിയൻ ടീമിൽ ഉളളത്. അവിടെയാണ് 7 സ്പെഷ്യാലിസ്റ്റുകളുമായി ഇന്ത്യ എത്തുന്നത്. ഏതൊരു ലോകകപ്പ് എടുത്തുനോക്കിയാൽ ചാമ്പ്യന്മാരാകുന്ന ടീമിലെ നിർണ്ണായക താരം അതാ ടീമിലെ ഓൾ റൗണ്ടർ തന്നെയാകും. 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനത് ബെൻ സ്റ്റോക്സ് ആയിരുന്നുവെങ്കിൽ 2015 ൽ ഓസ്ട്രേലിയക്കത് ഫോക്നർ, വാട്സൺ എന്നിവരും 2011 ൽ ഇന്ത്യയ്ക്കത് യുവരാജ് സിങുമായിരുന്നു.

2023 ലോകകപ്പ് സ്വന്തമാക്കണം എന്നുണ്ടെങ്കിൽ ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. കൂടാതെ മികച്ച ഓൾ റൗണ്ടർമാരെ വളർത്തിയെടുക്കാനുള്ള നടപടികളും ബിസിസിഐയിൽ നിന്നുണ്ടാകണം.