Skip to content

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

റോയൽ ലണ്ടൻ ഏകദിന കപ്പിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. വെറും 129 പന്തിൽ നിന്നുമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി പൃഥ്വി ഷാ കുറിച്ചിരിക്കുന്നത്.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒന്നിലധികം ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി പൃഥ്വി ഷാ മാറി. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ മാത്രമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് ഡബിൾ സെഞ്ചുറി ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ നേടിയിട്ടുണ്ട്.

നേരത്തെ 2021 ൽ വിജയ് ഹസാരെ ട്രോഫിയിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറി പൃഥ്വി ഷാ നേടിയത്. 152 പന്തിൽ പുറത്താകാതെ 227 റൺസ് താരം നേടിയിരുന്നു. ഇക്കുറി 152 പന്തിൽ 29 ഫോറും 11 സിക്സും ഉൾപ്പെടെ 244 റൺസ് നേടിയാണ് താരം പുറത്തായത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറും ഇംഗ്ലണ്ട് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും കൂടിയാണിത്.