Skip to content

സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ സിക്സുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മത്സരത്തിൽ 83 റൺസ് നേടിയ സൂര്യ 4 സിക്സ് പറത്തിയിരുന്നു.

മത്സരത്തിൽ നേടിയ ഈ നാല് സിക്സോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 സിക്സ് സൂര്യകുമാർ യാദവ് പൂർത്തിയാക്കി. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ശേഷം 100 സിക്സ് പൂർത്തിയാക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാനും ലോക ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനും കൂടിയാണ് സൂര്യകുമാർ യാദവ്.

വെറും 49 ഇന്നിങ്സിൽ നിന്നുമാണ് സൂര്യ 100 സിക്സ് പൂർത്തിയാക്കിയത്. വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലും 49 ഇന്നിങ്സിൽ നിന്നുമാണ് 100 സിക്സ് അന്താരാഷ്ട്ര ടി20 യിൽ പൂർത്തിയാക്കിയത്. വെറും 48 ഇന്നിങ്സിൽ നിന്നും 100 സിക്സ് നേടിയ വിൻഡീസ് താരം എവിൻ ലൂയിസാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് ഉളളത്.