Skip to content

സൂര്യ ഈസ് ബാക്ക് !! മൂന്നാം മത്സരത്തിൽ ഗംഭീര പ്രകടനവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് സൂര്യകുമാർ യാദവ്. തകർപ്പൻ ഷോട്ടുകളുമായി സൂര്യ ഫോമിൽ തിരിച്ചെത്തിയപ്പോൾ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇന്ത്യ അനായാസം ഇക്കുറി വിജയത്തിലേക്ക് കുതിച്ചു.

വെറും 23 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 44 പന്തിൽ 10 ഫോറും 4 സിക്സും അടക്കം 83 റൺസ് നേടി പുറത്തായ താരത്തിന് വെറും 13 റൺസ് അകലെയാണ് അർഹിച്ച സെഞ്ചുറി നഷ്ടമായത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ പതിനാലാം ഫിഫ്റ്റിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. 51 മത്സരം മാത്രം നീണ്ട തൻ്റെ കരിയറിൽ മൂന്ന് സെഞ്ചുറിയും സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.