Skip to content

അരങ്ങേറ്റത്തിൽ തിളങ്ങാതെ ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ യുവതാരം യശസ്വി ജയ്സ്വാൾ. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയ ജയ്സ്വാൾ ഇക്കുറി ആദ്യ ഓവറിൽ തന്നെ പുറത്തായി. മറുഭാഗത്ത് സഹ ഓപ്പണർ ശുഭ്മാൻ ഗിൽ വീണ്ടും നിരാശപെടുത്തി.

2 പന്തിൽ ഒരു റൺ നേടിയാണ് ജയ്സ്വാൾ പുറത്തായത്. മറുഭാഗത്ത് നിലനിൽപ്പിനായി മെല്ലെ തുടങ്ങിയ ഗിൽ 11 പന്തിൽ വെറും 6 റൺസ് നേടിയാണ് പുറത്തായത്. അഹ്മദാബാദിൽ സെഞ്ചുറി നേടിയത് ഒഴിച്ചുനിർത്തിയാൽ പിന്നീട് അന്താരാഷ്ട്ര ടി20 യിൽ തിളങ്ങുവാൻ ഗില്ലിന് സാധിച്ചിട്ടില്ല.

അഹമ്മദാബാദിൽ 126 റൺസ് നേടിയ താരം മറ്റു വേദികളിൽ കളിച്ച 8 ഇന്നിങ്സിൽ 92 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 19 പന്തിൽ 49 റൺസ് നേടിയ റോവ്മൻ പവൽ, 42 റൺസ് നേടിയ ബ്രാൻഡൻ കിങ് എന്നിവരുടെ മികവിലാണ് 20 ഓവറിൽ 159 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.