Skip to content

കത്തിജ്വലിച്ച് സൂര്യ, മികച്ച പിന്തുണ നൽകി തിലക് വർമ്മ നിർണായക പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂര്യകുമാർ യാദവ് ഫോമിൽ തിരിച്ചെത്തിയപ്പോൾ ഇന്ത്യക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ വിൻഡീസിനായില്ല.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് 44 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പടെ 83 റൺസ് നേടിയാണ് പുറത്തായത്. 37 പന്തിൽ 49 റൺസ് നേടിയ തിലക് വർമ്മ സൂര്യകുമാർ യാദവിന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 15 പന്തിൽ 20 റൺസ് നേടി.

മത്സരത്തോടെ അരങ്ങേറ്റം കുറിച്ച ജയ്സ്വാൾ ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ രണ്ട് റൺസ് നേടി പുറത്തായ ഗിൽ വീണ്ടും നിരാശപെടുത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 159 റൺസ് നേടിയിരുന്നു. 19 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പവലാണ് വെസ്റ്റിൻഡീസിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി kd