Skip to content

ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷന് പകരക്കാരനായാണ് ജയ്സ്വാൾ ടീമിലെത്തിയിരിക്കുന്നത്. രവി ബിഷ്നോയ്ക്ക് പകരക്കാരനായി കുൽദീപ് യാദവും ടീമിലെത്തി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(c), സഞ്ജു സാംസൺ(wk), അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ(wk), റോവ്മാൻ പവൽ(c), ഷിമ്രോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്