Skip to content

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്, പക്ഷേ !! ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോൾ കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിലെ പോലെ വലിയ പ്രതീക്ഷ ഇന്ത്യൻ ആരാധകർക്ക് ഇല്ലയെന്നതാണ് യാഥാർത്ഥ്യം. അതിന് കാരണം കഴിഞ്ഞ കാലയളവിലെ ഇന്ത്യയുടെ പ്രകടനമാണ്.

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണെങ്കിലും നിലവിലെ ഇന്ത്യൻ ടീമിൽ പരിചയ സമ്പന്നരായ താരങ്ങളുടെ എണ്ണം കുറവാണെന്നും ധോണി മികച്ച ക്യാപ്റ്റനായിരുന്നുവെങ്കിലും ധോണിയ്ക്ക് പരിചയസമ്പന്നരായ താരങ്ങളുള്ള മികച്ച ടീം ഉണ്ടായിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.

” രോഹിത് ശർമ്മ വളരെ മികച്ച നായകനാണെന്ന് ഞാൻ കരുതുന്നു. മുംബൈ ഇന്ത്യൻസിനെ വളരെയധികം കാലം അവൻ നയിച്ചു. സമ്മർദ്ദത്തിൽ മികച്ച തീരുമാനം എടുക്കാനുള്ള കഴിവും രോഹിത് ശർമ്മയ്ക്കുണ്ട്. ഇത്തരത്തിലുള്ള മികച്ച ക്യാപ്റ്റന്മാർക്ക് മികച്ച ടീമിനെയും നൽകേണ്ടതുണ്ട്. ധോണി മികച്ച ക്യാപ്റ്റനായിരുന്നു പക്ഷേ അദ്ദേഹത്തിന് വളരെ മികച്ച ടീമുണ്ടായിരുന്നുവെന്നത് ശരിയല്ലേ ? ” അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.

10 വർഷം മുൻപ് 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി ഇന്ത്യ നേടിയത്. അതിന് ശേഷം ഐസിസി ട്രോഫി വിജയിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഐസിസി ഏകദിന ലോകകപ്പും ടി20 ലോകകപ്പും വരാനിരിക്കെ