Skip to content

സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല !! ആരാധകരെ ഞെട്ടിച്ച് അശ്വിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധിക്കില്ലെന്ന് ഇന്ത്യൻ സീനിയർ താരവും ഐ പി എല്ലിൽ സഞ്ജുവിൻ്റെ സഹതാരവുമായ രവിചന്ദ്രൻ അശ്വിൻ. മികച്ച റെക്കോർഡ് ഉണ്ടെങ്കിൽ കൂടിയും ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ലെന്നും അശ്വിൻ പറഞ്ഞു.

സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരിക്കുന്നത് മധ്യനിരയിലാണ്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫിഫ്റ്റി നേടിയെങ്കിലും ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജുവിന് തിളങ്ങുവാൻ സാധിച്ചില്ല.

ഏകദിനത്തിൽ മികച്ച റെക്കോർഡും ഏത് ഘട്ടത്തിലും മത്സരം മാറ്റിമറിക്കാനുള്ള കഴിവും സഞ്ജുവിന് ഉണ്ടെങ്കിലും കോഹ്ലിയും കെ എൽ രാഹുലും ശ്രേയസ് അയ്യരും അടക്കമുള്ളവർ ഉള്ളതിനാൽ ടോപ്പ് ഫോറിൽ സഞ്ജുവിന് സ്ഥാനമില്ലെന്നും ലോകകപ്പിന് ശേഷമോ അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷത്തിന് ശേഷമോ സഞ്ജുവിന് സ്ഥാനം ലഭിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണമെന്നും രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ 13 മത്സരങ്ങളിൽ നിന്നും 55 ന് മുകളിൽ ശരാശരിയിൽ 390 റൺസ് സഞ്ജു നേടിയിട്ടുണ്ട്.