Skip to content

ചീഫ് സെലക്ടറായി ഇതിഹാസ താരത്തെ നിയമിച്ച് പാകിസ്ഥാൻ

ഇതിഹാസ താരം ഇൻസമാം ഉൾ ഹഖിനെ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത് രണ്ടാം തവണയാണ് ഇൻസമാം പാകിസ്ഥാൻ്റെ ചീഫ് സെലക്ടറാകുന്നത്. ഇക്കാലയാളവിൽ 2017 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ പരമ്പര, ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട വെല്ലുവിളി നിറഞ്ഞ ജോലിയാണ് ഇൻസമാമിനെ തേടിയെത്തിയിരിക്കുന്നത്. ഹെഡ് കോച്ച് ഗ്രാൻ്റ് ബ്രാഡ്ബേണും ക്രിക്കറ്റ് ഓപ്പറേഷൻസിൻ്റെ തലവൻ മിക്കി ആർതറും സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകും.

ഇതിന് മുൻപ് അഫ്ഗാനിസ്ഥാൻ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായിരുന്നു ഇൻസമാം ഉൾ ഹഖ്. പാകിസ്ഥാന് വേണ്ടി 499 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇൻസമാം 35 സെഞ്ചുറിയും 20000 ൽ പരം റൺസും നേടിയിട്ടുണ്ട്.

കൂടുതൽ കഴിവുള്ള താരങ്ങളെ കണ്ടെത്താൻ നിയമിച്ച ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റിയിലേക്ക് നേരത്തെ മൊഹമ്മദ് ഹഫീസിനെ പാകിസ്ഥാൻ ഉൾപെടുത്തിയിരുന്നു. മിസ്ബ ഉൾ ഹഖാണ് ഈ കമ്മിറ്റിയുടെ ചെയർമാൻ.