Skip to content

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ശ്രീലങ്കയിൽ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിനായി എത്തുന്ന ഇന്ത്യ അടക്കമുള്ള മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി പാക് ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലങ്ക പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ബാബർ അസം.

ലീഗിൽ ഗാലെ ടൈറ്റൻസിനെതിരായ മത്സരത്തിൽ കൊളംബോ സ്ട്രൈക്കേഴ്സിന് വേണ്ടിയാണ് തകർപ്പൻ സെഞ്ചുറി ബാബർ നേടിയത്. 189 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന് വേണ്ടി 59 പന്തിൽ 8 ഫോറും അഞ്ച് സിക്സും അടക്കം 104 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്.

ടി20 ക്രിക്കറ്റിലെ ബാബർ അസമിൻ്റെ പത്താം സെഞ്ചുറിയാണിത്. ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യമായാണ് ടി20 ക്രിക്കറ്റിൽ ഒരു താരം ഈ റെക്കോർഡ് കരസ്ഥമാക്കുന്നത്. എട്ട് സെഞ്ചുറി നേടിയിട്ടുള്ള വിരാട് കോഹ്ലി, ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മൈക്കൽ ക്ലിംഗർ എന്നിവരാണ് ബാബറിന് പിന്നിലുള്ളത്.