Skip to content

ഇന്ത്യ കണ്ടുപഠിക്കൂ !! ടി20 ടീമിൽ സ്മിത്തിന് പുതിയ റോൾ നൽകി ഓസ്ട്രേലിയ

മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയെ ഇന്ത്യ ടി20 ടീമിൽ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ടി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന സ്റ്റീവ് സ്മിത്തിന് ടി20 ടീമിൽ പുതിയ റോൾ നൽകി ഓസ്ട്രേലിയ.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഓപ്പണറായിട്ടായിരിക്കും സ്റ്റീവ് സസ്മിത്ത് കളിക്കുക. കഴിഞ്ഞ ബിഗ് ബാഷ് ലീഗിൽ താരം നേടിയ തുടർച്ചയായ രണ്ട് സെഞ്ചുറികളുടെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഡേവിഡ് വാർണർക്കൊപ്പം സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുമെന്നും ഓസ്ട്രേലിയൻ സെലക്ടർ ജോർജ് ബെയ്ലി വ്യക്തമാക്കി.

വലിയ സ്കോറുകൾ പിറക്കാത്ത കരീബിയൻ പിച്ചുകളിൽ സ്മിത്തിനെ പോലെയൊരു ബാറ്റ്സ്മാൻ്റെ സാന്നിധ്യം നിർണാകമാണെന്ന് മനസ്സിലാക്കിയാണ് ഓസ്ട്രേലിയയുടെ ഈ തീരുമാനം. കൂടാതെ സൗത്താഫ്രിക്കയ്ക്കെതിരെ ടീമിൻ്റെ ടി20 ക്യാപ്റ്റനായി മിച്ചൽ മാർഷിനെയും ഓസ്ട്രേലിയ നിയമിച്ചു.