Skip to content

ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

പരമ്പര തോൽവി ഒഴിവാക്കാൻ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം യശസ്വി ജയ്സ്വാൾ ഇന്ത്യയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും.

ഇതോടെ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തേക്ക് പിൻമാറിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തും. ബാറ്റിങിന് കരുത്താകാൻ ജയ്സ്വാൾ എത്തുന്നതോടെ മുകേഷ് കുമാർ ടീമിൽ നിന്നും ഒഴിവായേക്കും. അങ്ങനെയെങ്കിൽ അക്ഷർ പട്ടേലും ഹാർദിക്ക് പാണ്ഡ്യയും നാലോവർ വീതം എറിയേണ്ടിവരും.

മറ്റൊരു ഓപ്ഷൻ ഇഷാൻ കിഷനെ ഒഴിവാക്കികൊണ്ട് സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കുകയാണ്. എന്നാൽ അതിന് ഇന്ത്യൻ ടീം മുതിരാനുള്ള സാധ്യത കുറവാണ്.

ഇന്ത്യൻ സാധ്യത ഇലവൻ ; യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക്ക് പാണ്ഡ്യ, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, യുസ്വെന്ദ്ര ചഹാൽ, രവി ബിഷ്നോയ്.