Skip to content

ഇന്ത്യയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുന്നത് ഐ പി എൽ !! കാരണം ചൂണ്ടികാട്ടി റോബിൻ ഉത്തപ്പ

ഐസിസി ടൂർണമെൻ്റുകളിലും മറ്റും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകുന്നത് ഐ പി എൽ ആണെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐ പി എൽ മൂലം ഇന്ത്യൻ ബൗളർമാർ മറ്റു ടീമുകളിലെ ബാറ്റ്സ്മാന്മാർക്ക് ഏറെ പരിചിതമായെന്നും മറ്റു ലീഗുകളിൽ കളിക്കാത്തിനാൽ ആ ആനുകൂല്യം ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ലഭിക്കുന്നില്ലയെന്നും റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞു.

മുൻപത്തെ പോലെ എതിർ ടീം ബാറ്റ്സ്ന്മാമാരെ ബുദ്ധിമുട്ടിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കുന്നില്ലയെന്നും ഐ പി എല്ലിൽ നെറ്റ്സിൽ അടക്കം നിരവധി തവണ അവർക്കെതിരെ പന്തെറിയുന്നതിനാൽ ഇന്ത്യൻ ബൗളർമാർ പരിചിതമായെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.

” മറ്റു ലീഗുകളിൽ നിന്നും ഇന്ത്യൻ താരങ്ങളെ വിലക്കി ഇന്ത്യ നഷ്ടപെടുത്തുന്നത് വലിയ അവസരമാണ്. പ്രത്യേകിച്ചും ഐസിസി ടൂർണമെൻ്റുകളുടെ കാര്യത്തിൽ. നമ്മൾ ലോകത്തിലെ മറ്റു ലീഗുകളിൽ കളിക്കുന്നില്ല. അത് ഐ പി എല്ലിൻ്റെ മൂല്യം കാത്തുസൂക്ഷിക്കുന്നുണ്ടാകും. പക്ഷേ അതിൻ്റെ വില അന്താരാഷ്ട്ര ക്രിക്കറ്റിൽ നമ്മൾ അറിയുന്നു. ” റോബിൻ ഉത്തപ്പ പറഞ്ഞു.