Skip to content

ബ്രയാൻ ലാറ പുറത്ത് !! പുതിയ ഹെഡ് കോച്ചിനെ നിയമിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ഐ പി എല്ലിൽ പുതിയ ഹെഡ് കോച്ചിനെ നിയമിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പുറകെയാണ് പുതിയ ഹെഡ് കോച്ചിനെ ടീം മാനേജ്മെൻ്റ് നിയമിച്ചിരിക്കുന്നത്.

വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ പുറത്താക്കി മുൻ ന്യൂസിലൻഡ് താരം ഡാനിയേൽ വെട്ടോറിയെയാണ് പുതിയ ഹെഡ് കോച്ചായി സൺറൈസേഴ്സ് നിയമിച്ചിരിക്കുന്നത്. ഇതിന് മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെയും പരിശീലകനായിട്ടുള്ള വെട്ടോറി ഓസ്ട്രേലിയൻ ടീമിൻ്റെ ബൗളിംഗ് പരിശീലകൻ കൂടിയായിരുന്നു. ഇതോടെ ഓസ്ട്രേലിയൻ ടീമിൻ്റെ പരിശീലക സ്ഥാനം താരം ഒഴിയും.

വമ്പൻ മാറ്റങ്ങളുമായി എത്തിയ ടീം ഈ സീസണിൽ അവസാന സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഇത് രണ്ടാം തവണയാണ് ടീം അവസാന സ്ഥാനക്കാരാകുന്നത്.