Skip to content

സർപ്രൈസ് മാറ്റങ്ങൾ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ചില സർപ്രൈസ് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ് കമ്മിൻസാണ് ലോകകപ്പിലും ഓസ്ട്രേലിയയെ നയിക്കുന്നത്.

എട്ട് മത്സരങ്ങളാണ് ലോകകപ്പിന് മുൻപായി ഓസ്ട്രേലിയയ്ക്ക് ശേഷിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിര അഞ്ച് ഏകദിന മത്സരങ്ങളും ഇന്ത്യയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളിലും ഓസ്ട്രേലിയ കളിക്കും. ലോകകപ്പിനുള്ള അതേ ടീം തന്നെയാണ് ഈ പരമ്പരകളിൽ കളിക്കുക.

സൂപ്പർതാരം മാർനസ് ലാബുഷെയ്നെ ഓസ്ട്രേലിയ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്പിന്നർ തൻവീർ സംഗ, ഓൾ റൗണ്ടർ ആരോൺ ഹാർഡീ എന്നിവരാണ് ടീമിലെ സർപ്രൈസ് താരങ്ങൾ. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

പാറ്റ് കമ്മിൻസ് (c), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, സീൻ ആബട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ , ആദം സാമ്പ, ട്രാവിസ് ഹെഡ്.