Skip to content

തകർത്താടി നിക്കോളാസ് പൂരൻ !! വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വീണ്ടും തോൽവി !!

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ തോൽവി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വിൻഡീസ് 18.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. 40 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 67 റൺസ് നേടിയ നിക്കോളാസ് പൂരൻ്റെ മികവിലാണ് വിൻഡീസ് വിജയം കുറിച്ചത്. അവസാന ഓവറുകളിൽ തുടരെ തുടരെ വിക്കറ്റ് നേടി ഇന്ത്യ തിരിച്ചെത്തിയെങ്കിലും അകീൽ ഹൊസൈനും അൽസാരി ജോസഫും ചേർന്ന് വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക്ക് പാണ്ഡ്യ മൂന്ന് വിക്കറ്റും ചഹാൽ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫിഫ്റ്റി നേടിയ യുവതാരം തിലക് വർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. 41 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റൺസ് നേടിയാണ് തിലക് വർമ്മ പുറത്തായത്. ഇഷാൻ കിഷൻ 27 റൺസും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 24 റൺസും നേടി പുറത്തായി. സഞ്ജുവും ശുഭ്മാൻ ഗില്ലും 7 റൺസ് വീതം നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവിന് ഒരു റൺ നേടാനെ സാധിച്ചുള്ളൂ.

വെസ്റ്റിൻഡീസിന് വേണ്ടി അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, റോമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഓഗസ്റ്റ് എട്ടിനാണ് പരമ്പരയിലെ അടുറ്