Skip to content

നിരാശപെടുത്തി വമ്പന്മാർ !! ഫിഫ്റ്റി നേടി തിലക് വർമ്മയുടെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് യുവതാരം തിലക് വർമ്മ. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ തൻ്റെ രണ്ടാം മൽസരം മാത്രം കളിക്കുന്ന താരം ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.

41 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ 51 റൺസ് നേടിയാണ് തിലക് വർമ്മ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ നഷ്ടപെട്ട അർഹിച്ച ഫിഫ്റ്റി ഇക്കുറി താരം സ്വന്തമാക്കി. മറുഭാഗത്ത് മറ്റുള്ള ബാറ്റ്സ്മാന്മാരിൽ ആർക്കും തന്നെ ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. ഇഷാൻ കിഷൻ 23 പന്തിൽ 27 റൺസും നേടി പുറത്തായപ്പോൾ ഗിൽ 9 പന്തിൽ 7 റൺസും സൂര്യകുമാർ യാദവ് ഒരു റൺസും സഞ്ജു സാംസൺ 7 പന്തിൽ 7 റൺസും നേടി പുറത്തായി.

ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാകട്ടെ 18 പന്തിൽ 24 റൺസ് നേടി പുറത്തായി. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയിട്ടുണ്ട്.