Skip to content

വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു കുറഞ്ഞ സ്‌കോറിൽ പുറത്ത്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല. ഇക്കുറി അഞ്ചാമനായി എത്തിയ താരം കുറഞ്ഞ സ്കോറിൽ പുറത്താവുകയായിരുന്നു.

7 പന്തിൽ 7 റൺസ് നേടിയ സഞ്ജു സാംസൺ സ്റ്റമ്പ് ഔട്ടിലൂടെയാണ് പുറത്തായത്. സ്പിന്നർ അക്കിയൽ ഹോസൈനെ ക്രീസ് വിട്ടിറങ്ങി സിക്സ് പറത്താനുള്ള സഞ്ജുവിൻ്റെ ശ്രമം പരാജയപെടുകയായിരുന്നു. നേരത്തെ കഴിഞ്ഞ മത്സരത്തിൽ 12 പന്തിൽ 12 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്.

ശുഭ്മാൻ ഗിൽ 9 പന്തിൽ 7 റൺസും സൂര്യകുമാർ യാദവ് ഒരു റൺസും നേടി പുറത്തായപ്പോൾ ഇഷാൻ കിഷൻ 23 പന്തിൽ 27 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.