Skip to content

പാകിസ്ഥാൻ ഇന്ത്യയിലെത്തും!! അനുമതി നൽകി പാക് സർക്കാർ

ഐസിസി ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇതോടെ പാകിസ്ഥാൻ്റെ പങ്കാളിത്തം സംബന്ധിച്ച മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.

പാകിസ്ഥാൻ ഗവൺമെൻ്റാണ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ അനുമതി നൽകിയത്. ഇന്ത്യയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാധ്യതകൾ നിറവേറ്റുന്നതിന് തടസ്സമാകരുതെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് ടീമിനെ അയക്കുവാൻ തീരുമാനിച്ചുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാൻ ലോകകപ്പിൽ ഉണ്ടാകുമെന്ന് വ്യക്തമായെങ്കിൽ കൂടിയും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കുമോയെന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപെട്ടിരുന്നു.

ഇന്ത്യയിലേക്ക് എത്തുമെങ്കിലും ടീമിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഈ ആശങ്കകൾ ഐസിസിയുമായി പങ്കുവെച്ചെന്നും ടീമിന് മികച്ച സുരക്ഷ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.