Skip to content

ലോകകപ്പ് നേടാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കും !! രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് വേണ്ടി ഐസിസി ഏകദിന ലോകകപ്പ് നേടുവാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്തിടെ നടന്ന പരിപാടിയിലാണ് ആരാധകർക്ക് പ്രതീക്ഷ നൽകികൊണ്ടുള്ള താരത്തിൻ്റെ ഈ പ്രതികരണം.

ഐസിസി ട്രോഫിയ്ക്കായി നീണ്ട കാത്തിരിപ്പാണ് ഇന്ത്യ തുടരുന്നത്. ഏറെക്കുറെ 2011 ന് സമാനമായ സാഹചര്യമാണ് ഇക്കുറിയുമുള്ളത്. ഇതിന് മുൻപ് 2013 ൽ എം എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്.

” ഐസിസി ടൂർണമെൻ്റുകളാണ് ടീമെന്ന നിലയിൽ വിജയിക്കേണ്ടത്. ഇന്ത്യയ്ക്ക് ട്രോഫി നേടുവാൻ മറ്റേതൊരു വർഷത്തെയും പോലെ കഴിവിൻ്റെ പരമാവധി ഞങ്ങൾ ശ്രമിക്കും. ” രോഹിത് ശർമ്മ പറഞ്ഞു.

ലോകകപ്പിന് ടീമിനെ തീരുമാനിക്കാൻ ഇനി 30 ദിവസം മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. ഏഷ്യ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയും മാത്രമാണ് അതിന് മുൻപായി ഇന്ത്യയ്ക്കുള്ളത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലടക്കം കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും അവസരം നൽകാതെ നിരവധി പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയിരുന്നു.