Skip to content

ഇന്ത്യയിലേക്ക് പാകിസ്ഥാൻ എത്തുന്നത് സൈക്കോളജിസ്റ്റിനെയും കൊണ്ട്

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തുമ്പോൾ ടീമിൽ സപ്പോർട്ട് സ്റ്റാഫിൽ സൈക്കോളജിസ്റ്റിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2016 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയിൽ കളിക്കുവാനായി ഒരുങ്ങുന്നത്.

പതിനായിരകണക്കിന് കാണികളുടെ മുൻപിൽ കളിക്കേണ്ടിവരുന്നതിൻ്റെ സമ്മർദ്ദം നേരിടാനും താരങ്ങൾക്ക് ഇമോഷണൽ സപ്പോർട്ട് നൽകാനും വേണ്ടിയാണ് സൈക്കോളജിസ്റ്റിനെ നിയമിക്കാൻ പി സി ബി തീരുമാനിച്ചിരിക്കുന്നത്. മത്സരങ്ങൾ നടക്കുന്ന വേദികളിൽ എല്ലാം തന്നെ പാകിസ്ഥാന് കാണികളിൽ നിന്നും പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ വിസ പ്രശ്നം ഉള്ളതിനാൽ പാക് ആരാധകർക്ക് ലോകകപ്പിനായി ഇന്ത്യയിൽ എത്തുകയെന്നത് പ്രയാസമാണ്.

കൂടാതെ ആരാധകരിൽ നിന്നും പരിഹാസങ്ങളും എതിർപ്പുകളും പാക് ടീം നേരിടേണ്ടി വന്നേക്കാം ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് 2012 ഇന്ത്യ പര്യടനത്തിന് സമാനമായി പാകിസ്ഥാൻ സൈക്കോളജിസ്റ്റിനെയും സപ്