Skip to content

കാളി പൂജ !! പാകിസ്ഥാൻ്റെ ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും !!

ഐസിസി ഏകദിന ലോകകപ്പ് ഷെഡ്യൂളിൽ ചില മാറ്റങ്ങൾക്ക് സാധ്യത. പാകിസ്ഥാൻ്റെ മത്സരങ്ങളുടെ ഷെഡ്യൂളിലാണ് മാറ്റങ്ങൾ വരുന്നതെന്നാണ് റിപ്പോർട്ട്.

നവരാത്രി ആദ്യ ദിനം മൂലം ഒക്ടോബർ 15 ന് നടക്കേണ്ട ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഒരു ദിവസം നേരത്തെയാക്കുവാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ നവംബർ 12 ന് ഈഡൻ ഗാർഡനിൽ നടക്കേണ്ട ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സരവും മാറ്റിവെക്കണമെന്ന ആവശ്യം മുൻപോട്ട് വെച്ചിരിക്കുകയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ.

അന്നേ ദിവസം ഹിന്ദു ഉത്സവമായ കാളി പൂജ നടക്കുന്നതിനാലാണ് മത്സരം മാറ്റിവെയ്ക്കാൻ ആവശ്യപെട്ടിരുക്കുന്നത്. മതിയായ സുരക്ഷ ഉറപ്പുവരുത്താനാകില്ല എന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. പ്രത്യേകിച്ചും പാകിസ്ഥാൻ്റെ മത്സരം നടക്കുന്ന വേദികളിൽ അതീവ സുരക്ഷ ഒരുക്കുവാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാൻ ഇന്ത്യൻ മണ്ണിൽ കളിക്കുവാനായി എത്തുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ ചെറിയൊരു കുറവ് പോലും വരുത്താൻ സാധിക്കില്ല.

ചെറിയ അനിഷ്ട സംഭവങ്ങളോ പ്രതിഷേധങളോ പോലും അനുവദിക്കാതെയുള്ള സുരക്ഷയ്ക്കാണ് ബിസിസിഐയും ഗവൺമെൻ്റും ലക്ഷ്യമിടുന്നത്.