Skip to content

സഞ്ജുവിൻ്റെ കാര്യത്തിൽ മുൻപത്തെ തെറ്റുകൾ ആവർത്തിക്കരുത് !! റോബിൻ ഉത്തപ്പ

ഐസിസി ടി20 ലോകകപ്പിൽ സഞ്ജുവിനെ ഫിനിഷറായാണ് ബിസിസിഐ കാണുന്നതെങ്കിൽ മുൻപ് വരുത്തിയ പിഴവുകൾ ആവർത്തിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപെട്ട് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 യിൽ ആറാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. അതുകൊണ്ട് തന്നെ ഫിനിഷറായാണ് സഞ്ജുവിനെ ബിസിസിഐ കാണുന്നതെന്ന് അതിൽ നിന്നും വ്യക്തമാണ്. എന്നാൽ ആറാമനായി കളിക്കുമ്പോൾ സഞ്ജുവിന് തുടർച്ചയായ പിന്തുണ ആവശ്യമാണെന്ന് റോബിൻ ഉത്തപ്പ പറഞ്ഞു.

ഫിനിഷർ റോളിൽ സ്ഥിരത പുലർത്തുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. തൻ്റെ റോളിനെ കുറിച്ച് സഞ്ജു മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും കൂടുതൽ മത്സരങ്ങൾ കളിക്കുന്തോറും ആ പൊസിഷനെ കുറിച്ചുള്ള ധാരണ സഞ്ജുവിന് ലഭിക്കുമെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 12 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. റണ്ണൗട്ടായാണ് താരം മത്സരത്തിൽ പുറത്തായത്.