Skip to content

ക്രീസിലെത്തിയ ചഹാലിനെ തിരികെ വിളിച്ച് ഇന്ത്യ !! സമ്മതിക്കാതെ അമ്പയർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് റൺസിന് പരാജയപെട്ടിരുന്നു. അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ അവസാന ഓവറിൽ ആശയകുഴപ്പത്തിന് വഴിവെച്ച സംഭവവും അരങ്ങേറിയിരുന്നു.

അവസാന ഓവറിൽ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് പുറത്താക്കപെട്ടു. പിന്നാലെ മുൻപ് തീരുമാനിച്ചത് പോലെ തന്നെ പത്താമനായി ചഹാൽ ക്രീസിലെത്തി. എന്നാൽ ചഹാൽ ക്രീസിലെത്തിയതിന് പുറകെ നേതൃത്വനിരയുടെ തീരുമാനപ്രകാരം ചഹാലിനെ തിരികെവിളിച്ചു. ഇത് കണ്ടയുടനെ ചഹാൽ ക്രീസിൽ മടങ്ങുകയും അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു.

എന്നാൽ ഇന്ത്യയുടെ വൈകിവന്ന തന്ത്രം അമ്പയർമാർ കയ്യോടെ പിടിക്കുകയും മുകേഷ് കുമാറിനെ മടക്കിഅയക്കുകയും ചെയ്തു. ക്രിക്കറ്റ് നിയമപ്രകാരം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇന്ത്യയിൽ നിന്നുണ്ടായത്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം അമ്പയർമാർ എടുത്തത്.

വീഡിയോ