Skip to content

സഞ്ജുവും ഇഷാനും ഒരുങ്ങിക്കോളു !! ബാറ്റിങ് പരിശീലനം ആരംഭിച്ച് സൂപ്പർതാരം

പരിക്കിൽ നിന്നും അതിവേഗം മുക്തി പ്രാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ താരം പ്രതീക്ഷിച്ചതിലും വേഗത്തിൽ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരുന്ന താരം ബാറ്റിങ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ശാരീരികക്ഷമത കൂട്ടുന്നതിൻ്റെ ഭാഗമായി 140+ വേഗതയിലുള്ള പന്തുകൾ താരം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ലോകകപ്പിൽ കളിക്കാൻ താരത്തിന് സാധിക്കില്ല. എന്നാൽ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പായിരിക്കും പന്ത് തിരിച്ചുവരവിനായി ലക്ഷ്യം വെയ്ക്കുക.

പന്തിൻ്റെ അഭാവത്തിൽ മൂന്ന് ഫോർമാറ്റിലും വിക്കറ്റ് കീപ്പിങ് സ്ഥാനം ഇഷാൻ കിഷൻ കയ്യടക്കികഴിഞ്ഞു. സഞ്ജു സാംസനാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. ടെസ്റ്റിലാകട്ടെ കെ എസ് ഭരതും. പന്തിനൊപ്പം കെ എൽ രാഹുലിൻ്റെ തിരിച്ചുവരവിലും സഞ്ജുവിലും ഇഷാൻ കിഷനിലും സമ്മർദ്ദത്തിന് ഇടയാക്കും. അതിന് മുൻപേ നടക്കുന്ന പരമ്പരകളിലും ഏഷ്യ കപ്പിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കേണ്ടത് ഇരുവർക്കും നിർണ്ണായകമാണ്.