Skip to content

അമ്പമ്പോ !! അരങ്ങേറ്റത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് തിലക് വർമ്മ

തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് യുവതാരം തിലക് വർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോൺസൺ ചാൾസിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്.

കുൽദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു താരത്തിൻ്റെ ഈ സൂപ്പർ ക്യാച്ച്. ജോൺസൺ ചാൾസ് ഉയർത്തി അടിച്ച പന്ത് തൻ്റെ ഇടതുവശത്തേക്ക് 10-15 മീറ്റർ ഓടി ഡൈവ് ചെയ്തുകൊണ്ടാണ് തിലക് വർമ്മ കൈപ്പിടിയിൽ ഒതുക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിലക് വർമ്മയ്ക്കൊപ്പം ഫാസ്റ്റ് ബൗളർ മുകേഷ് കുമാറും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഇരുനൂറാം മത്സരം കൂടിയാണിത്.

വീഡിയോ :