Skip to content

പാകിസ്ഥാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. പാകിസ്ഥാന് ശേഷം ഇതാദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഇരുന്നൂറാം മത്സരമാണിത്. പാകിസ്ഥാന് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 200 മത്സരങ്ങൾ പിന്നിടുന്ന ടീമാണ് ഇന്ത്യ.

2006 ൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ ടി20 മത്സരം കളിച്ചത്. അന്ന് വീരെന്ദർ സെവാഗായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ 6 വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

ഇരുനൂറാം മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാറും തിലക് വർമ്മയും അരങ്ങേറ്റം കുറിച്ചു. പര്യടനത്തിലെ ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു.