Skip to content

ഞങ്ങളുടെ സുരക്ഷയിൽ ഉറപ്പുതരണം !! ഐസിസിയോട് പാകിസ്ഥാൻ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി എത്തണമെങ്കിൽ ഇന്ത്യ തങ്ങൾക്ക് സുരക്ഷാ ഉറപ്പാക്കുമെന്ന് എഴുതി ഉറപ്പുനൽകണമെന്ന ആവശ്യമായി പാകിസ്ഥാൻ ഗവൺമെൻ്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും.

ഐസിസിയോടാണ് ഇക്കാര്യത്തിൽ പാകിസ്ഥാൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകകപ്പിന് പോകുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ വിദേശകാര്യ മന്ത്രി അടക്കം ഉൾപെടുന്ന കമ്മിറ്റിയെ പാകിസ്ഥാൻ നിയമിച്ചിരുന്നു. ഈ കമ്മിറ്റിയാണ് സുരക്ഷ ഉറപ്പുനൽകിയാൽ മാത്രം ഇന്ത്യയിലേക്ക് പോയാൽ മതിയെന്ന തീരുമാനം മുൻപോട്ട് വെച്ചത്.

അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുളള മത്സരം മാറ്റിവെയ്ക്കാനും സാധ്യതയുണ്ട്. ഒക്ടോബർ 15 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൽസരം ഒരു ദിവസം നേരത്തെ ഒക്ടോബർ 14 ന് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. നവരാത്രി ആദ്യ ദിനമായതിനാൽ സുരക്ഷയൊരുക്കുന്നതിൽ പരിമിതിയുണ്ടാകും എന്നതിനാലാണ് മത്സരം മാട്