Skip to content

തിലക് വർമ്മയ്ക്ക് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ഇന്ത്യയ്ക്കായി രണ്ട് താരങ്ങൾ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇടം കയ്യൻ ബാറ്റ്സ്മാൻ തിലക് വർമ്മയും പേസർ മുകേഷ് കുമാറുമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

വെറും 13 ദിവസങ്ങൾക്കുള്ളിലാണ് മുകേഷ് കുമാർ ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ് (wk), നിക്കോളാസ് പൂരൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ (c), ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ(wk), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(c), സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ